വാക്‌സിനേഷന്‍ ഊര്‍ജിതമായി; യു.എ.ഇയില്‍ കോവിഡ് കുറയുന്നു

ദുബായ്- യു.എ.ഇയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഊര്‍ജിതമായി തുടരുന്നതിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്.
2204 പുതിയ രോഗ ബാധയാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗബാധ 4,17,909 ആയി വര്‍ധിച്ചു. അതേസമയം 24 മണിക്കൂറിനിടെ എട്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1353 ആയി.

3,98,126 പേരാണ് ഇവരില്‍ രോഗമുക്തി നേടിയതെന്നും എന്‍.സി.ഇ.എം.എ യെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News