കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് -ഹോത്ത സുദൈറിൽ ജോലി ചെയ്യുന്ന കൊല്ലം കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലെ നവാസ് മൻസിൽ  അബ്ദുസ്സലാം നാസിമുദ്ദീൻ (53) ഹൃദയാഘാതം മൂലം നിര്യാതനായി.  സൈഫുന്നീസയാണ് ഭാര്യ. നാസിന മകളാണ്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, വാജിദ് തുമൈർ, സാലിഹ് മജ്മ രംഗത്തുണ്ട്.
 

Latest News