Sorry, you need to enable JavaScript to visit this website.

മഞ്ജു വാര്യര്‍ ബോളിവുഡ് സിനിമയില്‍ 

കൊച്ചി- മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ ഇനി ബോളിവുഡിലേയ്ക്കും. നടന്‍ മാധവനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റില്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് . നവാഗതനായ കല്‍പേഷ് ആണ് സംവിധാനം. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡില്‍ എത്തുന്നുവെന്നും ചിത്രം ഭോപ്പാലിലാവും ഷൂട്ട് ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

Latest News