തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് നേരെ ആക്രമണം-video

കൊൽക്കത്ത- നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരുക്ക്. തന്നെ കയ്യേറ്റം ചെയ്തതായി മമത ആരോപിച്ചു. ഇന്ന് നന്ദിഗ്രാമിൽ തങ്ങാൻ തീരുമാനിച്ചിരുന്ന മമത പ്രചാരണം വെട്ടിച്ചുരുക്കി കൊൽക്കത്തയിലേക്ക് മടങ്ങി. സുരക്ഷാ ജീവനക്കാർ മമതയെ താങ്ങിയെടുത്ത് കാറിലിരുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. മമതയെ സുരക്ഷ ജീവനക്കാർ പൊക്കിയെടുത്ത് കാറിന്റെ പിറകിലെ സീറ്റിൽ ഇരുത്തുക ആയിരുന്നു. ഇന്ന് രാത്രി നന്ദിഗ്രാമിൽ തങ്ങുമെന്നായിരുന്നു മമത നേരത്തെ അറിയിച്ചത്. ബംഗാൾ ഡി.ജി.പി വിരേന്ദറിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തനിക്ക് ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്ന് മമത ആരോപിച്ചു. 

ഇന്നാണ് മമത ബാനർജി നന്ദിഗ്രാമിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. നന്ദിഗ്രാം ശിവക്ഷേത്രത്തിലെ ദർശനത്തിന് ശേഷം റോഡ് ഷോയായി ഹൽദിയ സബ് ഡിവിഷണൽ ഓഫീസിലെത്തിയാണ് മമത നാമനിർദേശ പത്രിക സമർപ്പിച്ചത്. മമതയുടെ എതിരാളിയും ബിജെപി സ്ഥാനാർഥിയുമായ സുവേന്ദു അധികാരിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
 

Latest News