1950 മുതൽ 1955 വരെ ഞാൻ സി.കെ. ഗോവിന്ദൻ നായരുടെ മലയാള പ്രദേശ് കോൺഗ്രസ് ഓഫീസിൽ പോകുമായിരുന്നു സി.കെക്കും ഉമ്മർ കോയയെപ്പറ്റി നല്ല അഭിപ്രായമായിരുന്നു. സി.കെ ഗോവിന്ദൻ നായരോട് എ.കെ. ഗോപാലനെതിരെ കണ്ണൂരിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കാൻ നെഹ്‌റു നിർദേശിച്ചു. സി.കെയെ വിജയിപ്പിക്കാൻ നെഹ്‌റു കണ്ണൂരിൽ വിമാനമിറങ്ങി. മുസ്‌ലിം ലീഗിന്റെ കൊടി അങ്ങിങ്ങു പാറുന്നത് കണ്ട് അദ്ദേഹം കുപിതനായി. 'ലീഗ് എന്ന ചത്ത കുതിര'യെ അദ്ദേഹം വിമർശിച്ചു. അതിവിടെ വീണ്ടും വന്നുവോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. (പി.പി. ഉമ്മർ കോയ)
മുസ്‌ലിംകൾ മതേതര പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുന്നതാണ് ഉത്തമം എന്നു പൊതുവെ പറയാറുണ്ട്. അത് ഒരർത്ഥത്തിൽ ശരിയായിരിക്കാം, പക്ഷേ മതേതര പാർട്ടികളിൽനിന്ന് മുസ്‌ലിംകൾക്കുണ്ടായ കയ്‌പേറിയ അനുഭവങ്ങൾ ഇന്ന് നിലവിലുള്ള മതേതര പാർട്ടികളിൽ സജീവമാകാൻ അനുവദിക്കാത്ത വിധത്തിലാണ്.
മതകീയമായ മേൽവിലാസവും വ്യക്തിത്വവും തീർത്തും കൈയൊഴിച്ച് പലവട്ടം അങ്ങേയറ്റത്തെ കൂറ് തെളിയിച്ചാലും മുസ്‌ലിംകളെ മറ്റുള്ളവരെപ്പോലെ പരിഗണിക്കാനും ഉൾക്കൊള്ളാനും കമ്യൂണിസ്റ്റ് പാർട്ടി തയാറാവാറില്ല. മതനിഷ്ഠയും മതഭക്തിയും പുലർത്തുന്ന മുസ്‌ലിംകളെ വളരെ സംശയത്തോടെയാണ് പാർട്ടി വീക്ഷിക്കുന്നത് എന്ന് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും പിന്നീട് പിൻവാങ്ങിയ പല മുസ്‌ലിം സഖാക്കളും വളരെ വേദനയോടെ പറഞ്ഞിട്ടുണ്ട്. ഐ.എൻ.എല്ലിനെ രണ്ടു പതിറ്റാണ്ടിലേറെ കാലം കൈയാലപ്പുറത്ത് നിർത്തി തന്ത്രപൂർവം നശിപ്പിച്ചവർ എത്ര വേഗമാണ് ക്രിസ്ത്യൻ പാർട്ടിയായ മാണി കോൺഗ്രസിനെ പുണർന്നതെന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
കോൺഗ്രസിൽ മുസ്‌ലിംകൾക്കുണ്ടായ തിക്താനുഭവങ്ങളാണ് പാക്കിസ്ഥാൻ നിലവിൽ വരാനുള്ള മുഖ്യ കാരണങ്ങളിൽ പ്രധാനമായ ഒന്ന്. ജിന്നാ സാഹിബ്, കെ.എം. സീതി സാഹിബ് തുടങ്ങിയ പല ലീഗ് നേതാക്കളും ആദ്യത്തിൽ സജീവ കോൺഗ്രസുകാർ ആയിരുന്നുവല്ലോ. പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസും എന്ന അവസ്ഥ പണ്ടേയുള്ളതാണ്, ഈയിടെ എ.കെ ആന്റണി പറഞ്ഞതുമതാണ്. മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.പി. ഉമ്മർ കോയ
(ചരമം-2000) യുടെ സ്മരണിക കോഴിക്കോട്ട് പി.പി. ഉമ്മർ കോയ ഫൗണ്ടേഷൻ 2007 ൽ പ്രസിദ്ധീകരിച്ചിരുന്നു, പ്രസ്തുത സ്മരണികയിൽ പ്രമുഖ കോൺഗ്രസുകാരനായ എം. അസ്സൻ കോയ എഴുതിയ ലേഖനത്തിലെ പ്രസക്തമായ ഭാഗം പുനർവായനക്ക് ഉദ്ധരിക്കുകയാണ്.
'അദ്ദേഹം (ഉമ്മർ കോയ) 1952 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്നും മത്സരിച്ചു. അന്ന് മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഉമ്മർ കോയയെ എതിർക്കുന്നത് കെ.എ. ദാമോദര മേനോനായിരുന്നു. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച കാലം. ദാമോദര മേനോൻ ആ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു. സാക്ഷാൽ കേളപ്പജി മുസ്‌ലിം ലീഗിന്റെ വോട്ടോടു കൂടി പൊന്നാനി സീറ്റിൽ ജയിച്ചു. ഉമ്മർ കോയ പാർലമെന്റ് സീറ്റിൽ തോൽക്കുകയാണുണ്ടായത്. അദ്ദേഹത്തെ തോൽപിക്കുന്നതിൽ 'ചാലപ്പുറം കോൺഗ്രസുകാർ' വഹിച്ച പങ്ക് വളരെ വേദനയോടെ ഓർക്കുകയാണ്. ചാലപ്പുറം കോൺഗ്രസുകാർ മുസ്‌ലിം ലീഗ് ഓഫീസിൽ വരികയും ഉമ്മർ കോയയെ തോൽപിക്കാൻ ലീഗ് നേതൃത്വത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. ചാലപ്പുറം കോൺഗ്രസുകാരും സവർണ മേധാവികളും കൂടിയാണ് ഉമ്മർ കോയയെ പരാജയപ്പെടുത്തിയത്. അക്കാലത്ത് ഞാൻ കുറ്റിച്ചിറ യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയായിരുന്നു. ഉമ്മർ കോയ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിവരമറിഞ്ഞ് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ഉമ്മർ കോയയെ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു അയക്കാൻ അന്നത്തെ മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ. ഗോവിന്ദൻ നായർക്ക് നിർദേശം നൽകി. താമസിയാതെ ഉമ്മർ കോയ മദിരാശി ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി) മെംബറായി.
അതിനു ശേഷം കെ.എ. ദാമോദര മേനോൻ വീണ്ടും കോൺഗ്രേസിൽലേക്ക് മടങ്ങി. കോൺഗ്രസിലെ ഉപജാപക സംഘം ഉമ്മർ കോയയെ കേരള അസംബ്ലി തെരഞ്ഞെടുപ്പിൽ - 1957 - മഞ്ചേരിയിൽ നിർത്തി തോൽപിക്കാൻ ശ്രമിച്ചു. ഉമ്മർ കോയയുടെ സീറ്റ് ലീലാ ദാമോദര മേനോന് കൊടുക്കാൻ ശക്തമായ ചേരിതിരിവുകൾ രൂപംകൊണ്ടു. എന്നാൽ പി.പി. ഉമ്മർകോയ മഞ്ചേരിയിൽനിന്ന് മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ചു. ഏറനാടിന്റെ മക്ക എന്ന് അറിയപ്പെടുന്ന മഞ്ചേരി മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങൾ ഉള്ള ഒരു അസംബ്ലി മണ്ഡലമാണ് എന്ന് ഇവിടെ പ്രത്യേകം പറയേണ്ടതുണ്ട്.
പട്ടം താണുപിള്ള മുഖ്യമന്ത്രിയായി 1960 ൽ രൂപീകൃതമായ മന്ത്രിസഭയിൽ പി.പി. ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയും കെ.എ. ദാമോദര മേനോൻ വ്യവസായ മന്ത്രിയുമായി. ഉമ്മർ കോയയെ ആ മന്ത്രിസഭയിൽ തുടരുവാൻ അനുവദിക്കാത്ത രംഗം ഉണ്ടായി. ഉമ്മർ കോയ തൽക്കാലത്തേക്ക് മന്ത്രിസഭയിൽ നിന്നു മാറിനിന്നു.
കെ.പി. കേശവമേനോൻ, കോഴിപ്പുറത്ത് മാധവമേനോൻ, സി.കെ. ഗോവിന്ദൻ നായർ, അമ്പലക്കാട്ട് കരുണാകര മേനോൻ എന്നിവർ പട്ടം താണുപിള്ളയെ ശക്തിയായി ആക്ഷേപിച്ച് അദ്ദേഹത്തിന്റെ നിലപാട് തിരുത്തിച്ചു. അതിനു മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉമ്മർ കോയ നെഹ്‌റുവിന്റെ പാർലമെന്ററി സെക്രട്ടറി സാദത്ത് അലിഖാന് കത്തെഴുതിയത് ഓർമ വരികയാണ്. പരാജയപ്പെട്ടതുകൊണ്ട് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ഉമ്മർ കോയ അറിയിച്ചു. അദ്ദേഹം ഭാര്യയുടെ സ്വത്തായ 'സദക്കായ' പറമ്പ് (ചാപ്പയിൽ) വിറ്റു കടം വീട്ടുകയായിരുന്നു. അവിഹിതമായി പണം നേടുകയോ അതിനായി ആനുകൂല്യം കൈപ്പറ്റുകയോ ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിന് ഒരിക്കലുമില്ലായിരുന്നു.
1950 മുതൽ 1955 വരെ ഞാൻ സി.കെ. ഗോവിന്ദൻ നായരുടെ മലയാള പ്രദേശ് കോൺഗ്രസ് ഓഫീസിൽ പോകുമായിരുന്നു സി.കെക്കും ഉമ്മർ കോയയെപ്പറ്റി നല്ല അഭിപ്രായമായിരുന്നു. സി.കെ ഗോവിന്ദൻ നായരോട് എ.കെ. ഗോപാലനെതിരെ കണ്ണൂരിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കാൻ നെഹ്‌റു നിർദേശിച്ചു. സി.കെയെ വിജയിപ്പിക്കാൻ നെഹ്‌റു കണ്ണൂരിൽ വിമാനമിറങ്ങി. മുസ്‌ലിം ലീഗിന്റെ കൊടി അങ്ങിങ്ങു പാറുന്നത് കണ്ട് അദ്ദേഹം കുപിതനായി. 'ലീഗ് എന്ന ചത്ത കുതിര'യെ അദ്ദേഹം വിമർശിച്ചു. അതിവിടെ വീണ്ടും വന്നുവോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രസംഗം കൊണ്ടാണ് സി.കെ. ഗോവിന്ദൻ നായർ തോൽക്കാൻ ഇടയായത് എന്ന് പി.പി. ഉമ്മർ കോയ എന്നോട് പറഞ്ഞു. കണ്ണൂരിലും അയൽ പ്രദേശങ്ങളിലും കൂടി 22,000 ത്തോളം വോട്ടുകൾ സി.കെക്ക് നഷ്ടപ്പെട്ടു എന്ന് കണക്ക് സഹിതം ഉമ്മർ കോയ എനിക്ക് വിവരിച്ചുതന്നു'. (ഓർമകളിൽ പി.പി. ഉമ്മർ കോയ)
പഴയ ചാലപ്പുറം ഗാങിന്റെ പിന്തുടർച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചതുപോലുണ്ട്. വെൽഫെയർ പാർട്ടിയുമായുള്ള ധാരണ തീർത്തും തള്ളിപ്പറഞ്ഞുകൊണ്ടും തീവ്ര വർഗീയത വെൽഫെയർ പാർട്ടിയിൽ ആരോപിച്ചു കൊണ്ടും മുല്ലപ്പള്ളി നടത്തിയ പ്രസ്താവന കോൺഗ്രസിലെ മൂരാച്ചി പാരമ്പര്യത്തെ തെളിയിച്ചു കാണിക്കുന്നതാണ്. മുമ്പ് വയലാർ രവിയും ഇത്തരം പ്രസ്താവന നടത്തിയിരുന്നു.






