തീരുമാനം അംഗീകരിക്കില്ല, കുറ്റിയാടിയിൽ സി.പി.എം പ്രവർത്തകരുടെ വൻ പ്രതിഷേധം

കുറ്റിയാടി- കുറ്റിയാടി നിയമസഭ മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് നഗരത്തിൽ സി.പി.എം പ്രവർത്തകരുടെ വൻ പ്രതിഷേധം. ചെങ്കൊടിയുടെ മാനം കാക്കാൻ എന്ന് എഴുതിയ ബാനറും കയ്യിലേന്തി നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനം നടത്തുന്നത്. പ്രവർത്തകരുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് സി.പി.എം സീറ്റ് പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകിയത്. മണ്ഡലത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ പാർട്ടി സ്ഥാനാര്ത്ഥി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ വികാരം. കുറ്റിയാടിയിൽ ഔദ്യോഗിക സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.
 

Latest News