റിയാദ് - നിയമ ലംഘനങ്ങളുടെയും മറ്റും പേരിൽ സൗദിയിൽ നിന്ന് നാടുകടത്തപ്പെട്ടവർക്ക് ഉംറയും ഹജ് കർമവും നിർവഹിക്കാൻ തടസമില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. ഇവർക്ക് വീണ്ടും തൊഴിൽ വിസയിൽ സൗദിയിലേക്ക് വരാനാകില്ല. അതേസമയം, ഉംറ ഹജ് വിസയിൽ എത്താനാകും. മൂന്നു വർഷം മുമ്പ് സൗദിയിൽ നിന്ന് നാടുകടത്തിയ തനിക്ക് പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് എത്ര വർഷത്തെ വിലക്കാണ് ബാധകമെന്ന് ആരാഞ്ഞ് വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.