പ്രതിഷേധം കണക്കിലെടുക്കാതെ സി.പി.എം; കുറ്റിയാടിയില്‍ വിമത സ്ഥാനാര്‍ഥിക്ക് സാധ്യത

കോഴിക്കോട്- നിയസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. പരസ്യമായി പ്രതിഷേധം തുടരുന്ന പ്രവര്‍ത്തകര്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യവും ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സി.പി.എം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞമ്മദ് കുട്ടിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

മുസ്ലിം ലീഗ് പട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു-മുനവ്വറലി ശിഹാബ് തങ്ങൾ
സി.പി.എം മാഫിയകളുടെ പിടിയില്‍, ചെറുപ്പക്കാർക്ക് അവഗണന-പി.​എ​സ്. ജ്യോ​തി​സ്
പൊന്നാനിയിലും കുറ്റ്യാടിയിലും പൊളിറ്റിക്കല്‍ ജിഹാദെന്ന് കെ.എസ്. രാധാകൃഷ്ണൻ

Latest News