Sorry, you need to enable JavaScript to visit this website.

സി.പി.എം മാഫിയകളുടെ പിടിയില്‍, ചെറുപ്പക്കാർക്ക് അവഗണന-പി.​എ​സ്. ജ്യോ​തി​സ്

ചേ​ർ​ത്ത​ല- സി​പി​എം ചി​ല മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാണെന്നും  നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ അ​വ​ഗ​ണ​ന സ​ഹി​ക്കു​ന്നു​ണ്ടെന്നും പാർട്ടി വിട്ട് ബി​ഡി​ജെ​എ​സില്‍ ചേർന്ന അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്.    ചേ​ർ​ത്ത​ല​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിയാണ് ഇദ്ദേഹം.

സി​പി​എ​മ്മി​ൽ അവഗണന നേരിടുന്ന ചെറുപ്പക്കാരെല്ലം പാ​ർ​ട്ടി വി​ട്ട് ഉ​ട​ൻ പു​റ​ത്തു​വ​രും. മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കും ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ​ത് അ​വ​ഗ​ണ​ന​യു​ടെ തെ​ളി​വാ​ണെ​ന്നും ജ്യോ​തി​സ് പ​റ​ഞ്ഞു.

പാർട്ടിയിലെ ചെറുപ്പക്കാരോട് ചില നേതാക്കൾ കാണിക്കുന്ന അവഗണന തന്നെ വേദനിപ്പിച്ചു. നിരവധി പേർക്ക് അവസരം ലഭിക്കുന്നില്ല. ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തന്നോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പലരും വീടുകളിൽ കഴിയുകയാണെന്നും ജ്യോതിസ് വ്യക്തമാക്കി.

മാർക്സിസം കാലഹരണപ്പെട്ട ആശയമായി മാറുന്നു. പുതിയ ആശയങ്ങളിലൂടെ ജനങ്ങളിലെത്തുക എന്ന തോന്നലാണ് സി.പി.എം ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്ലെന്നും ജ്യോതിസ്  വ്യക്തമാക്കി.

തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അരൂരിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് പാർട്ടി വിട്ടത്.

25 വർഷത്തിലധികമായി സി.പി.എം പ്രവർത്തകനായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറായുള്ള ജ്യോതിസിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എൻ.പി. തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിൽ ഏറെ ബന്ധമുണ്ട്.

മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവിന്‍റെ അമ്മാവനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്രന്‍റെ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്​റ്റ്​ ബോർഡ് അംഗമാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനാണ്.

 

Latest News