Sorry, you need to enable JavaScript to visit this website.

മുസ്ലിം ലീഗ് പട്ടികയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു-മുനവ്വറലി ശിഹാബ് തങ്ങൾ

കോഴിക്കോട്- മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോസിറ്റീവായ ചർച്ചയാണ് പാർട്ടിയില്‍ നടക്കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പട്ടികയില്‍ പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാര്‍ട്ടിക്കുള്ളിലുള്ളത്. വിജയസാധ്യത കൂടി പരിഗണിച്ച് അക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

Latest News