തിരുവനന്തപുരം- പാർലമെന്ററി പാർട്ടി പ്രവർത്തനങ്ങളിൽ തുല്യപരിഗണന നൽകുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാർലമെന്ററി പ്രവർത്തനം മാത്രമല്ല അംഗീകരത്തിന്റെ അളവുകോലെന്നും വിജയരാഘൻ. യുവതലമുറയെ ഉൾക്കൊളളിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലെ 13 പേരെ ഉൾപ്പെടുത്തിയെന്നും വിജയരാഘവൻ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയേറ്റിൽനിന്ന് എട്ടുപേർ മത്സരിക്കും. കഴിഞ്ഞ നിയമസഭയിലെ 33 പേരും നിലവിലുള്ള അഞ്ചു മന്ത്രിമാരും മത്സരിക്കുന്നില്ല. കഴിവുതെളിയിച്ചവരും സമരരംഗത്തുള്ളവരുമാണ് മത്സരിക്കുന്നത്. 30 വയസിന് താഴെയുള്ള നാലു പേരും പട്ടികയിലുണ്ട്. ബിരുദധാരികളായ 48 പേരുണ്ട്. 28 പേർ അഭിഭാഷകരാണ്. ഡോക്ടറേറ്റ് നേടിയ രണ്ടു പേരും മത്സരിക്കുന്നു. രണ്ടു ഡോക്ടർമാരും പട്ടികയിലുണ്ട്. 12 വനിതകളും മത്സരിക്കുന്നു. സ്വതന്ത്രരായി ഒൻപത് പേരും മത്സരിക്കുന്നു.






