Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ സേവന ഫീസുകള്‍ 2023 വരെ മരവിപ്പിച്ച് ദുബായ്

ദുബായ്- സര്‍ക്കാര്‍ സേവന ഫീസുകള്‍ മരവിപ്പിച്ച നടപടി ദുബായ് സര്‍ക്കാര്‍ 2023 വരെ നീട്ടി. നിലവിലെ ഫീസ് മരവിപ്പിച്ചെന്ന് മാത്രമല്ല, പുതുതായി ഫീസുകള്‍ ഏര്‍പ്പെടുത്തുകയുമില്ല.
2018 മാര്‍ച്ചിലാണ് മൂന്നു വര്‍ഷത്തേക്ക് ഫീസുകള്‍ മരവിപ്പിച്ചത്. സാമ്പത്തിക, സാമൂഹിക സ്ഥിരത കൈവരിക്കാന്‍ ഇത് സഹായകമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും നീട്ടിയത്. കോവിഡ് കാരണമുള്ള സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിച്ചു.
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

 

Latest News