റിയാദ് - രാജ്യത്തെ പെട്രോള്‍ ബങ്കുകളില്‍ രണ്ടിനം പെട്രോളുകളും ലഭ്യമാക്കല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം പറഞ്ഞു. രണ്ടിനം പെട്രോളുകളും ലഭ്യമാക്കുന്നുണ്ടെന്നും ഇന്ധന വിലകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പൂര്‍ണമായ സ്ക്രീനുകളാണെന്നും ഉറപ്പുവരുത്താന്‍ ബങ്കുകളില്‍ പരിശോധനകള്‍ നടത്തും.
നിയമ ലംഘനം നടത്തുന്ന പെട്രോള്‍ ബങ്കുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയമ ലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് ബങ്കുകളുടെ ലൈസന്‍സുകള്‍ പിന്‍വലിക്കല്‍ അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുക. പെട്രോള്‍ ബങ്കുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സൗദി പൗരന്മാരും വിദേശികളും അറിയിക്കണമെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.