കുവൈത്ത് സിറ്റി - ഭാര്യയെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തി മൃതദേഹം മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന സ്ഥലത്ത് തള്ളിയ കുവൈത്തി പൗരന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഭാര്യയെ തന്ത്രപൂര്‍വം വിജനമായ മരുഭൂമിയില്‍ എത്തിച്ചാണ് പ്രതി നിഷ്ഠുരമായ കൊലപാതകം നടത്തിയത്.






