വയറ്റിലേക്ക് കാറ്റടിച്ച് കയറ്റി 16 കാരനെ കൊലപ്പെടുത്തി

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ശരീരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 16കാരന്‍ മരിച്ചു. ബരേലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16കാരന്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

മാര്‍ച്ച് നാലിനാണ് അരി മില്ലില്‍ ജോലി ചെയ്യുന്ന 16കാരന് നേരേ അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ 16കാരനെ തൊഴിലാളികളായ അമിത്, സൂരജ്, കമലേഷ് എന്നിവര്‍ പിടിച്ചുകൊണ്ടുപോവുകയും മില്ലിലെ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തുകൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ 16കാരനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ബരേലിയിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.
പ്രതികളില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അതിക്രമത്തിന് കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തമാശക്ക് വേണ്ടിയാണോ പ്രതികള്‍ക്ക് എന്തെങ്കിലും മുന്‍വൈരാഗ്യമുണ്ടായിരുന്നോ എന്നകാര്യം അന്വേഷിച്ച് വരികയാണ്.

 

Latest News