റാഞ്ചി- ജാര്‍ഖണ്ഡില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പകുര്‍ ജില്ലയിലെ നദിക്കരയില്‍ ആറ് ഭാഗങ്ങളായി വെട്ടിമുറിച്ച് കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 24 മുതലാണ് സൊനാ മറാന്‍ഡി(45)യെ കാണാതായത്. പ്രദേശവാസികളാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.
സൊനയുടെ മകന് മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റുമോര്ട്ടത്തിനായച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






