വീട്ടമ്മയെ വെട്ടിമുറിച്ച് ആറു ഭാഗങ്ങളാക്കി കത്തിച്ചു

റാ​ഞ്ചി- ജാ​ര്‍​ഖ​ണ്ഡി​ല്‍ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേഹം ക​ത്തി​ക്ക​രി​ഞ്ഞ നിലയില്‍ ക​ണ്ടെ​ത്തി. പ​കു​ര്‍ ജി​ല്ല​യി​ലെ ന​ദി​ക്ക​ര​യി​ല്‍ ആ​റ് ഭാ​ഗ​ങ്ങ​ളാ​യി വെ​ട്ടി​മു​റി​ച്ച് ക​ത്തി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കഴിഞ്ഞ മാസം 24 മു​ത​ലാ​ണ് സൊ​നാ മ​റാ​ന്‍​ഡി(45)​യെ കാ​ണാ​താ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ആ​ദ്യം ക​ണ്ടെ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

സൊ​ന​യു​ടെ മ​ക​ന്‍ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ ശേഷം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് പറഞ്ഞു.

Latest News