Sorry, you need to enable JavaScript to visit this website.

 പോലീസ്  വേഷത്തില്‍ ദുല്‍ഖര്‍, 'സല്യൂട്ട്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി-റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സല്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.
മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം അസ്ലം പുരയില്‍. എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്‍, ആര്‍ട്ട് , സിറില്‍ കുരുവിള,സ്റ്റില്‍സ് രോഹിത് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്‌
 

Latest News