തിരുവനന്തപുരം- സംസ്ഥാന നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. സി.പി.എം 85 സീറ്റിൽ മത്സരിക്കും. സി.പി.ഐ 25 സീറ്റിലാണ് മത്സരിക്കുക. സി.പി.ഐയുടെ എതിർപ്പ് പരിഗണിക്കാതെ ചങ്ങനാശേരി ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് നൽകി. ഇതടക്കം 13 സീറ്റിലാണ് കേരള കേരള കോൺഗ്രസ് മത്സരിക്കുക. ജെ.ഡി.എസ്-4, എൽ.ജെ.ഡി-3, ഐ.എൻ.എൽ-3, എൻ.സി.പി-3, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി എന്നീ പാർട്ടികൾ ഓരോ സീറ്റിൽ മത്സരിക്കും. മലപ്പുറത്തെ സീറ്റുകൾ സി.പി.ഐ വിട്ടു നൽകില്ല. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും സി.പി.എം വിട്ടുനൽകും.