പതിനഞ്ചുകാരിയെ ഒമ്പത് പേര്‍ ചേര്‍ന്ന് എട്ട് ദിവസം പീഡിപ്പിച്ചു; രണ്ട് കുട്ടികളടക്കം നാല് പേര്‍ അറസ്റ്റില്‍

കോട്ട- രാജസ്ഥാനില്‍ 15 കാരിയെ മയക്കുമരുന്ന് നല്‍കി എട്ട് ദിവസത്തോളം പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. അഞ്ച് പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. അറസ്റ്റിലായവരില്‍  പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും ഉള്‍പ്പെടും.
സ്‌കൂള്‍ ബാഗ് വാങ്ങാനെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മാസം 25-നാണ് പെണ്‍കുട്ടിയെ സുഹൃത്ത് കോട്ടയിലെ ജല്‍വാറിലെത്തിച്ചത്. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളേയും രണ്ട് മുതിര്‍ന്നവരേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്.

 

Latest News