Sorry, you need to enable JavaScript to visit this website.

അഹാനയെ പൃഥിരാജ് രണ്ടുവട്ടം ഒഴിവാക്കിയെന്ന് കൃഷ്ണകുമാര്‍ 

തലശ്ശേരി- നടന്‍ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. നാല് പെണ്‍മക്കളാണ് സിന്ധുകൃഷ്ണകുമാര്‍ ദമ്പതികള്‍ക്കുള്ളത്. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമാണ്. ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമയില്‍ എത്തിക്കഴിഞ്ഞു. കൃഷ്ണകുമാറും മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്.സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവയ്ക്കാറുമുണ്ട്. കൃഷ്ണകുമാര്‍ ബിജെപിക്കായി സജീവമായി രംഗത്തുള്ള ആളാണ്. ഇതിന്റെ ഭാഗമായി കൃഷ്ണകുമാറിനും മക്കള്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപ കമന്റുകള്‍ ഇടാറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ മകള്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്ന് താരം പറയുന്നു.
ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ ഒഴിവാക്കുകയായിരുന്നു. ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും പൃഥ്വിരാജ് മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല എന്നാണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ല. മകളെ ഒഴിവാക്കിയത് പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു കൃഷ്ണകുമാര്‍ വെളിപ്പെടുത്തി. പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. 
 

Latest News