Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ഡ്രൈവിംഗില്‍ മുന്നില്‍ സ്ത്രീകള്‍

ദുബായ്-  യു.എ.ഇയില്‍ ഡ്രൈവിംഗില്‍ പുരുഷന്‍മാരേക്കാള്‍ മികവ് സ്ത്രീകളാണെന്ന് പഠനം വ്യക്തമാക്കുന്നു. സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിലും യു.എ.ഇയിലെ വനിത ഡ്രൈവര്‍മാര്‍ പുരുഷന്മാരേക്കാള്‍ ജാഗ്രത പുലര്‍ത്തുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യു.എ.ഇയാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ആറുവര്‍ഷം നീണ്ട നിരീക്ഷണഗവേഷണ ഫലമായി യു.എ.ഇ റോഡ് സുരക്ഷ മോണിറ്റര്‍ ആണ് ഡാറ്റ വേര്‍തിരിച്ചെടുത്തന്നത്. അപകടങ്ങള്‍ വരുത്തുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയില്‍ സുരക്ഷിതമായ ഡ്രൈവിംഗ് നടത്തുന്ന സ്ത്രീകള്‍ പലപ്പോഴും വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ടുന്ന മര്യാദകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.
 

Latest News