Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷാര്‍ജയില്‍ 13,000ല്‍ പരം ബാച്‌ലര്‍ താമസക്കാരെ കുടിയൊഴിപ്പിച്ചു

ഷാര്‍ജ- കുടുംബ താമസകേന്ദ്രങ്ങളിലെ ബാച്‌ലര്‍ ഫ്‌ളാറ്റുകള്‍ക്കും അനധികൃത താമസക്കാര്‍ക്കുമെതിരെ ഷാര്‍ജ മുനിസിപ്പാലിറ്റി നടപടി ശക്തമാക്കിയതിനെത്തുടര്‍ന്ന് 13,000 ല്‍ പരം പേരെ കുടിയൊഴിപ്പിച്ചു. ഷാര്‍ജ പോലീസ്, ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തി കൂട്ടത്തോടെ കുടിയൊഴിപ്പിച്ചത്. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കഴിയുകയായിരുന്ന ബാച്‌ലര്‍മാര്‍, നിയമലംഘകര്‍ എന്നിവര്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നേരിടേണ്ടി വന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.  സിവില്‍ അതോറിറ്റി 3000ത്തില്‍പരം പരിശോധനകള്‍ നടത്തിയതായും ഇതുവരെ 13,000 നിയമലംഘകരെയും ബാച്‌ലര്‍മാരെയും ഒഴിപ്പിച്ചതായും ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ തബിത് അല്‍ തുരൈഫി പറഞ്ഞു.
 

Latest News