മനാമ- ബഹ്‌റൈനിലെ വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി. ഇതുവരെ 250 ദിനാര്‍ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക് ഭാര്യയെയും 24 വയസില്‍ താഴെയുള്ള മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാമായിരുന്നു. ഇനി മുതല്‍ 400 ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കു മാത്രമെ അതിനൂ സാധിക്കൂ. മാതാപിതാക്കളെയോ 24 വയസ്സിന് മുകളില്‍ പ്രായമുള്ള മക്കളെയോ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ 1000 ദിനാര്‍ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.