ആലപ്പുഴ- ചെന്നിത്തലയിലെ തൃപ്പെരുന്തുറ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പിന്തുണയിൽ പ്രസിഡന്റ് പദവി ലഭിച്ചതിനെ തുടർന്ന് സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു പട്ടികജാതി വനിതാ സംവരണമുള്ള പഞ്ചായത്തിൽ സി.പി.എമ്മിന് കേവല ഭൂരിപക്ഷമില്ല. യു.ഡി.എഫ് പിന്തുണ ലഭിച്ചതിനെ തുടർന്ന് വിജയമ്മ രണ്ടാം വട്ടമാണ് രാജിവെക്കുന്നത്.
കോൺഗ്രസിനും ബിജെപിക്കും 6 വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് 5 അംഗങ്ങളും ഒരു കോൺഗ്രസ് വിമതനുമാണ് പഞ്ചായത്തിലുള്ളത്. ബി.ജെ.പിക്കും സി.പി.എമ്മിനും മാത്രമാണ് പട്ടികജാതി വനിതാ അംഗങ്ങളുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്.






