തിയറ്ററുകളില്‍ ഇനി സെക്കന്റ് ഷോയും

തിരുവനന്തപുരം- സംസ്ഥാനത്തെ തിയറ്റുകളില്‍ സെക്കന്റ് ഷോക്ക് അനുമതി നല്‍കി സര്‍ക്കാര്‍. ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തന സമയം നിശ്ചയിച്ചു.
സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ പല തിയറ്ററുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. തിയറ്റര്‍ ഉടമകളും സിനിമാ സംഘടനകളും ഇതിനായി സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.
പല പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും സെക്കന്റ് ഷോ ഇല്ലാത്തതിനാല്‍ റിലീസിംഗ് മാറ്റിവെച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. മമ്മുട്ടി ചിത്രമായ ദ പ്രീസ്റ്റ് വ്യാഴാഴ്ച റിലീസ് ചെയ്യും.

 

 

Latest News