ഡി.എം.കെ സഖ്യത്തില്‍ സി.പി.എമ്മിന് ആറ് സീറ്റ്, കോണ്‍ഗ്രസിന് 25

ചെന്നൈ- തമിഴ്‌നാട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സി.പി.എമ്മിന് ആറ് സീറ്റ്. കോണ്‍ഗ്രസിന് 25 സീറ്റും മുസ്്‌ലിം ലീഗിന് മൂന്ന് സീറ്റും നല്‍കും. ആറ് സീറ്റുകള്‍ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു.

ബി.ജെ.പിയേയും അണ്ണാ ഡി.എം.കെയേയും തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
മറുവശത്ത് അണ്ണാ ഡി.എം.കെ സഖ്യത്തില്‍  ബി.ജെ.പിക്ക് 20 സീറ്റ് നല്‍കും. വിജയിച്ചാല്‍ ഭരണത്തില്‍ പ്രാതിനിധ്യം കൊടുക്കില്ലെന്നും അണ്ണാ ഡി.എം.കെ അറിയിച്ചിട്ടുണ്ട്.

 

Latest News