Sorry, you need to enable JavaScript to visit this website.

കെ.സി. ജോസഫ് ഇനി വേണ്ട, യൂത്ത് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം

ന്യൂദല്‍ഹി- എട്ട് തവണ മത്സരിച്ച കെ.സി. ജോസഫിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ഇരിക്കൂറില്‍നിന്ന് മാറി കാഞ്ഞിരപ്പള്ളിയില്‍ പിടിമുറുക്കുന്ന കെ.സി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസാണ് ശബ്ദമുയര്‍ത്തുന്നത്.
യുവാക്കള്‍ക്കു വേണ്ടി കെ.സി. ജോസഫ് വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദം ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. ഇരിക്കൂറില്‍നിന്ന് മാറാനും ചങ്ങനാശ്ശേരി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യമാണ് കെ.സി. ജോസഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പ് സംസ്ഥാനത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതിയും ലഭിച്ചിട്ടുണ്ട്. കെ.സി. ജോസഫിന്റെ കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയായിരിക്കും നിര്‍ണായക തീരുമാനം എടുക്കുക.

കോണ്‍ഗ്രസിന്റെ 21 സിറ്റിംഗ് എം.എല്‍.എമാരുടെ മത്സരകാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതില്‍ 20 പേരും മത്സരിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കെ.സി. ജോസഫ് മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് നിലവില്‍ അവ്യക്തതയുള്ളത്.

 

Latest News