നിയമസഭാ തെരഞ്ഞെടുപ്പു പ്രതീകമായി സഞ്ജു സാംസണ്‍, ഇ. ശ്രീധരനെ മാറ്റി

തിരുവനന്തപുരം- കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രതീകമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കമ്മീഷന്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ സഞ്ജു പങ്കാളിയാകും. നേരത്തെ പ്രതീകമായിരുന്ന ഇ. ശ്രീധരനെ ഒഴിവാക്കി. ഗായിക കെ എസ് ചിത്രയും ഈ പട്ടികയിലുണ്ട്. ചിത്രയുടെ സേവനം തുടര്‍ന്നും കമ്മീഷന്‍ ഉപയോഗപ്പെടുത്തിയേക്കും.
 

Latest News