Sorry, you need to enable JavaScript to visit this website.

വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടില്ലെങ്കില്‍ കനത്ത പിഴയുമായി ഒമാന്‍

മസ്കത്ത്- വ്യാപാര സ്ഥാപനങ്ങള്‍ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 300 റിയാല്‍ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ വക്താവ് അറിയിച്ചു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 1000 റിയാലായി ഉയരും. തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ ശിക്ഷാനടപടികള്‍ക്കും വിധേയരാകേണ്ടിവരുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി. രാത്രി എട്ട് മുതല്‍ പുലര്‍ച്ച അഞ്ച് വരെയാണ് സ്ഥാപനങ്ങള്‍ അടക്കേണ്ടത്. ഏതെങ്കിലും സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സ്വദേശികളും വിദേശികളും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മസ്കത്ത് നഗരസഭയുടെ കാള്‍ സെന്റര്‍ നമ്പറായ 1111 ലും വിളിച്ച്  അറിയിക്കാം. നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ നഗരസഭയുടെ അര്‍ബന്‍ ഇന്‍സ്‌പെക്ഷന്‍ സംഘാംഗങ്ങള്‍ പരിശോധന നടത്തുകയും ചെയ്യും.

 

Latest News