ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാലയുമായി  പ്രിയങ്ക ചോപ്ര

ന്യൂയോര്‍ക്ക്- ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ന്യൂയോര്‍ക്കില്‍ റെസ്‌റ്റൊറന്റ് ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിഭവങ്ങളാണ് സോന എന്ന് പേരിട്ട ഭക്ഷണശാലയില്‍ പ്രധാനമായും വിളമ്പുക. ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവര്‍ത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്. 'ന്യൂയോര്‍ക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്‌റ്റോറന്റ് നിങ്ങള്‍ക്ക് അവതരിപ്പിക്കുന്നതില്‍ ത്രില്ലിലാണ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണിത്' - പ്രിയങ്ക ചോപ്ര  പോസ്റ്റില്‍ കുറിച്ചു.ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ 'സോന' പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിച്ചു. 

Latest News