യു.എ.ഇ: റമദാനില്‍ ഭക്ഷ്യവിഭവങ്ങള്‍ താമസ സ്ഥലങ്ങളിലെത്തിക്കും

അബുദാബി- കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി റമദാനില്‍ സമൂഹ നോമ്പുതുറക്കുള്ള ഇഫ്താര്‍ ടെന്റുകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കു നോമ്പുതുറ വിഭവങ്ങളും ഭക്ഷണ സാധനങ്ങളും വീടുകളില്‍ എത്തിക്കാന്‍ യു.എ.ഇയില്‍ ഏകീകൃത സംവിധാനം ഒരുക്കി.
കൂട്ടംകൂടിയുള്ള നോമ്പുതുറ കോവിഡ് വ്യാപനം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഭക്ഷണ വിഭവങ്ങള്‍ താമസ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്.  
വൈകിട്ട് നാലിന് ആരംഭിക്കുന്ന ഭക്ഷണ വിതരണം മഗ്‌രിബ് നമസ്കാരത്തിനു മുന്‍പായി പൂര്‍ത്തിയാക്കും. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തില്‍ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെയാകും ഭക്ഷണ വിതരണം. ആരാധനാലയങ്ങളില്‍ 30 ശതമാനം പേര്‍ക്കു പ്രവേശനാനുമതിയുണ്ടെങ്കിലും പള്ളികളോട് ചേര്‍ന്നുള്ള ഇഫ്താര്‍ ടെന്റ് ഉണ്ടാകില്ല. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഇഫ്താര്‍ ടെന്റ് പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.

 

Tags

Latest News