മുംബൈ- വിവാഹ വാഗ്ദാനം നല്കി യുവതി 1.3 കോടി തട്ടിയെടുത്തതായി വയോധികന്റെ പരാതി. വിവാഹം കഴിക്കാമെന്നും വാര്‍ധക്യത്തില്‍ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്ത് ശാലിനി സിങ് എന്ന യുവതിയാണ് 73 കാരനെ കബളിപ്പിച്ചത്.
മുംബൈയിലെ മലഡ് മാല്‍വാനി സ്വദേശിയായ ജെറോണ്‍ ഡിസൂസ എന്നയാളാണ് അന്ധേരി പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേ,ണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
2010ല്‍ ഡിസൂസ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപമുള്ള തന്റെ കുടുംബസ്വത്ത് വിറ്റിരുന്നു. ഇതിലൂടെ രണ്ട് കോടി രൂപ ലഭിച്ചു. പിന്നീട് ഈ പണം ശാലിനി ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നാല് സ്ഥിര നിക്ഷേപങ്ങളാക്കുകയായിരുന്നു.
ഇതിനിടെ ഡിസൂസയുമായി ചങ്ങാത്തം കൂടിയ ശാലിനി വിവാഹം കഴിക്കാമെന്നും വാര്‍ധക്യത്തില്‍ പരിപാലിക്കുമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബിസിനസ്സ് ആരംഭിക്കുന്നതിനെന്ന് പറഞ്ഞ് ശാലിനിയുടെ അക്കൌണ്ടിലേക്ക് 1.3 കോടി കൈമാറി. ബിസിനസിലെ ലാഭം പങ്കുവെക്കാമെന്നായിരുന്നു ധാരണ.
എന്നാല്‍ പണം ലഭിച്ചശേഷം ശാലിനി ഡിസൂസയുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തം ഗ്രാമത്തിലേക്ക് പോയി മറ്റൊരാളെ വിവാഹം ചെയ്തതായി പരാതിയില്‍ പറയുന്നു. 2020ഡിസംബറില്‍ തന്നെ ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നുവെങ്കിലും പ്രാഥമിക അന്വേഷണത്തിനുശേഷം ഇപ്പോഴാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.






