കെ. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്റർ 

കെ. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ചേലക്കരയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ. 

തൃശൂർ- സി.പി.എമ്മിന്റെ ജനകീയ നേതാവെന്ന പരിവേഷമുള്ള കെ. രാധാകൃഷ്‌നെതിരെ ചേലക്കരയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ. രാധാകൃഷ്ണൻ വേണ്ട എന്ന് ചേലക്കര സഖാക്കളുടെ പേരിലുള്ളതാണ് പോസ്റ്റർ. രണ്ട് തവണയെന്ന നയം തീരുമാനിച്ചുവെങ്കിലും ഒറ്റ തവണ മാത്രം മത്സരിച്ച നിലവിലെ എം.എൽ.എ യു.ആർ. പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കാൻ സി.പി.എം തീരുമാനിച്ചതിനു പിന്നാലെ ചേലക്കരയിൽ പ്രതിഷേധമുയർന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പോസ്റ്ററുകളെന്നാണ് സൂചന. യു.ആർ. പ്രദീപിന്റെ വീട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്ത്, വരവൂർ പഞ്ചായത്ത് എന്നീ മേഖലകളിൽ ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
യു.ആർ. പ്രദീപിനെ വീണ്ടും സ്ഥാനാർത്തിയാക്കണം, ജനാധിപത്യം തോറ്റു, പാണാധിപത്യം ജയിച്ചു, യു.ആർ. പ്രദീപിനെ രാഷ്ട്രീയ രക്ത സാക്ഷി ആക്കിയത് ആർക്ക് വേണ്ടി? കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വേണ്ട.. എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. പല പോസ്റ്ററുകളും കീറിയ നിലയിലാണ് കാണപ്പെട്ടത്.
 

Latest News