Sorry, you need to enable JavaScript to visit this website.

സൗദിയിൽ 1,40,000 വിദേശ അക്കൗണ്ടന്റുമാർക്ക്  രജിസ്‌ട്രേഷൻ ലഭിച്ചു

റിയാദ് - സൗദിയിൽ 1,40,000 വിദേശ അക്കൗണ്ടന്റുമാർ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ ഇതിനകം രജിസ്റ്റർ ചെയ്തതായി ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. അഹ്മദ് അൽമഗാമിസ് അറിയിച്ചു. രാജ്യത്ത് ആകെ 1,70,000 അക്കൗണ്ടന്റുമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 30,000 പേർ സ്വദേശികളും അവശേഷിക്കുന്നവർ വിദേശികളുമാണ്. 
അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ പരിചയസമ്പത്ത് ആവശ്യമാണ്. ഈ മേഖലയിൽ പടിപടിയായി സൗദിവൽക്കരണം നടപ്പാക്കേണ്ടത് അനിവാര്യമാണ്. സൗദി സമ്പദ്‌വ്യവസ്ഥയുടെ ശക്തിയാണ് വിദേശ അക്കൗണ്ടന്റുമാരുടെ എണ്ണക്കൂടുതലിന് കാരണം. മുൻകാലങ്ങളിൽ അക്കൗണ്ടൻസി ബിരുദം പൂർത്തിയാക്കിയ സ്വദേശികളുടെ എണ്ണക്കുറവ് കാരണം വിദേശ അക്കൗണ്ടന്റുമാർക്ക് വലിയ തോതിൽ ആവശ്യമുണ്ടായിരുന്നു. മുമ്പ് രാജ്യത്തെ ഏഴു യൂനിവേഴ്‌സിറ്റികൾ മാത്രമാണ് അക്കൗണ്ടൻസി കോഴ്‌സ് പഠിപ്പിച്ചിരുന്നത്. നിലവിൽ 27 സർവകലാശാലകൾ അക്കൗണ്ടൻസി കോഴ്‌സ് പഠിപ്പിക്കുന്നുണ്ട്. പ്രതിവർഷം ആറായിരം മുതൽ ഏഴായിരം വരെ അക്കൗണ്ടൻസി ബിരുദധാരികൾ പുറത്തിറങ്ങാൻ ഇത് സഹായിക്കും.
 

Latest News