Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ കൊൽക്കത്ത റാലി ഇന്ന്; മിഥുൻ ചക്രബർത്തി പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത

കൊൽക്കത്ത- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കും. സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മോഡി ബംഗാളിലേക്ക് നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. ഇന്നത്തെ റാലിയിൽ ബംഗാളി നടൻ മിഥുൻ ചക്രബർത്തി പങ്കെടുക്കുമോയെന്നത് വ്യക്തമായിട്ടില്ല. ഇദ്ദേഹം ബിജെപിക്കൊപ്പം ചേരുമെന്ന വാർത്തകൾ ശക്തമായി പ്രരിക്കുന്നുണ്ട്. ഇന്ന് പങ്കെടുക്കുന്ന കാര്യത്തിൽ പശ്ചിമബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയവർഗിയയും ഒന്നും വിട്ടുപറയുന്നില്ല. താൻ മിഥുനെ കാണാൻ പോകുകയാണെന്നും കൂടുതൽ വിവരങ്ങൾ വഴിയെ നൽകുമെന്നും കഴിഞ്ഞദിവസം കൈലാഷ് വിജയവർഗിയ അറിയിച്ചു. പിന്നാലെ ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. അദ്ദേഹത്തിന്റെ ദരിദ്രരോടുള്ള ദയാവായ്പും ദേശസ്നേഹവും നിറഞ്ഞ കഥകൾ കേട്ട് തന്റെ ഹൃദയം വിങ്ങിയെന്ന് വിജയവർഗിയ പിന്നീട് പറഞ്ഞു. 

ബ്രിഗേഡ് ഗ്രൌണ്ടിലാണ് റാലി നടക്കുന്നത്. പല മുതിർന്ന നേതാക്കളും ചക്രബർത്തിയുടെ റാലി പ്രവേശനത്തെക്കുറിച്ച് പറയുന്നുണ്ട്. 70കാരനായ ചക്രബർത്തി പങ്കെടുക്കുമെന്നു തന്നെയാണ് മിക്കവരുടെയും വിശ്വാസം. നിരവധി നാടൻ കലാകാരന്മാരെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മിഥുൻ ചക്രബർത്തിക്കൊപ്പം ഇവരും വേദിയിലുണ്ടാകും. ദേശീയ വൈസ് പ്രസിഡണ്ട് മുകുൾ റോയ്, ജനറൽ സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭാംഗം സ്വപൻ ദാസ്ഗുപ്ത തുടങ്ങിയവരും റാലിയിൽ മുൻനിരയിലുണ്ടാകും.

തൃണമൂൽ കോൺഗ്രസ്, ഇടത്-കോൺഗ്രസ് സഖ്യം, ബിജെപി കക്ഷികളുടെ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ അരങ്ങേറാൻ പോകുന്നത്. ബിജെപി വൻ നേട്ടമുണ്ടാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ്

Latest News