ഗായിക മഞ്ജുഷ മരിച്ച അതേ സ്കൂട്ടർ അപകടത്തില്‍പെട്ട് അച്ഛനും മരിച്ചു

പെരുമ്പാവൂർ- മൂന്നു വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച ഗായികയും നർത്തകിയുമായ മഞ്ജുഷ ഓടിച്ചിരുന്ന അതേ സ്കൂട്ടർ അപകടത്തില്‍പെട്ട് അച്ഛന്‍ മോഹന്‍ദാസ് മരിച്ചു.

പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വെച്ചായിരുന്നു അപകടം. സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ്  പോലീസ് പിടിച്ചെടുത്തു.

2018– ലായിരുന്നു മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം.  കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ 26 കാരി  മഞ്ജുഷ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധിക്കപ്പെട്ടിരുന്നത്. 

Latest News