പ്രവാസിയെ കെട്ടിയിട്ട് മര്‍ദിച്ച  ഭാര്യയും കാമുകനും പിടിയില്‍

കൊച്ചി- പ്രവാസിയെ കെട്ടിയിട്ട് മര്‍ദിച്ച് ഭാര്യയും കാമുകനും ചേര്‍ന്ന് കവര്‍ച്ച നടത്തിയതായി പരാതി. ഇടപ്പള്ളി സ്വദേശി റഷീദാണ് ഭാര്യ സിമിക്കും കാമുകന്‍ ടോണി ഉറുമീസിനുമെതിരെ പരാതി നല്‍കിയത്. റഷീദിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പ്രതി ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനാണ് അക്രമണമുണ്ടായതെന്ന് റഷീദ് വ്യക്തമാക്കി. കേസില്‍ ഒന്നാം പ്രതി ടോണിയെയും രണ്ടാം പ്രതിയെയും റിമാന്‍ഡ് ചെയ്തു. മൂന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. റഷീദിന്റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ സിമി കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 110 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും റഷീദ് പറയുന്നു

Latest News