Sorry, you need to enable JavaScript to visit this website.

80 ലക്ഷം ദിര്‍ഹത്തിന്റെ ഇന്‍ജക്ഷന്‍, രണ്ടു വയസ്സുകാരിക്ക് കൈത്താങ്ങായി ശൈഖ് മുഹമ്മദ്

ദുബായ്- അപൂര്‍വ രോഗം ബാധിച്ച രണ്ട് വയസ്സുകാരിക്ക് 16 കോടിയിലേറെ വിലയുള്ള കുത്തിവെപ്പിന്റെ പണം നല്‍കി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ഇറാഖുകാരായ ഇബ്രാഹിം മുഹമ്മദിനും ഭാര്യ മസര്‍മുന്‍ദറിനും  നന്ദി പറയാന്‍ വാക്കുകളില്ല. ദൈവം  കൈവിടില്ലെന്ന് ഉറപ്പായിരുന്നെന്നും ശൈഖ്് മുഹമ്മദിന്റെ ഇടപെടലിലൂടെ അത് വ്യക്തമായെന്നും ഇബ്രാഹിം  പറയുന്നു.

ചലനത്തിന് സഹായിക്കുന്ന മസിലുകള്‍ തളര്‍ന്നു പോകുന്ന സ്‌പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്.എം.എ) എന്ന രോഗമായിരുന്നു ലവീനിന്. കുഞ്ഞിന്റെ ചികിത്സക്കായി ദുബായ് ജലീല ആശുപത്രിയില്‍ ഫെബ്രുവരി ഒന്‍പതിനാണ് ദമ്പതികള്‍ എത്തിയത്. 80  ലക്ഷം ദിര്‍ഹം വിലയുള്ള സോള്‍ജെന്‍സ്മ എന്ന കുത്തിവെപ്പാണ്  ഏക പരിഹാരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ഇരുവരും തളര്‍ന്നു.

തുടര്‍ന്നാണ് ശൈഖ് മുഹമ്മദിനോട് സഹായം അപേക്ഷിച്ച് സമൂഹ മാധ്യമത്തില്‍ അവര്‍ വീഡിയോ ഇട്ടത്. തുടര്‍ന്ന് അദ്ദേഹം കുത്തിവെപ്പിനുള്ള പണം ആശുപത്രിക്കു കൈമാറുകയായിരുന്നു.

 

Latest News