Sorry, you need to enable JavaScript to visit this website.

പ്രവാസി കോൺഗ്രസ് മനുഷ്യ റെയിൽ സമരം നടത്തി 

പ്രവാസി കോൺഗ്രസ് കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ മനുഷ്യ റെയിൽ സമരം നടത്തുന്നു.

കാസർകോട്- മെമു ട്രെയിൻ സർവീസ് പ്രഖ്യാപനത്തിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് മനുഷ്യ റെയിൽ സമരം നടത്തി. സമരം ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. വടക്കൻ ജില്ലയെ എന്നും അവഗണിക്കുന്ന റെയിൽവേ അധികാരികൾ ജനങ്ങളോട് മാപ്പ് പറയണമെന്നും മെമു സർവീസ് കാസർകോട്ടേക്ക് നീട്ടണമെന്നും ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.സി.പ്രഭാകരൻ, ഹരീഷ് പി.നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഖാലിദ്, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമ്മദ്, സിജോ കള്ളാർ, മുനീർ ബാങ്കോട്, കണ്ണൻ കരുവാക്കോട്, പ്രദീപ് ഒ.വി., ഇസ്മായിൽ ചിത്താരി, സന്തു പുറവങ്കര, രാജൻ തെക്കേക്കര, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്, അഹമ്മദ് അലി, അൻവർ മാങ്ങാട്, റഷീദ് പുള്ളിമാൻ തുടങ്ങിയവർ സംസാരിച്ചു. 

Latest News