കണ്ണൂര്‍ -കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എത്തിയ കാസര്‍കോട് ഹോസ്ദുര്‍ഗ്ഗ് സ്വദേശി ഹമീദില്‍ നിന്നാണ് ഒമ്പത് ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചത്. മിശ്രിത രൂപത്തിലാക്കി കാല്‍പാദത്തിനടിയില്‍ സോക്‌സിനുള്ളിലായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി പരിശോധിക്കുകയായിരുന്നു. 209 ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തില്‍ നിന്നും 190 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.