Sorry, you need to enable JavaScript to visit this website.

കൊറോണ വ്യാപനത്തിന് കാരണം വനിതകളെന്ന് മുന്‍ എം.പി

കുവൈത്ത് സിറ്റി - കുവൈത്തിൽ കൊറോണ വ്യാപനത്തിന് പ്രധാന കാരണക്കാർ സ്വദേശി വനിതകളാണെന്ന് മുൻ എം.പി നാസിർ അൽദുവൈല. ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ കടുത്ത രോഷത്തിന് ഇടയാക്കി. കൊറോണ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളും വിലക്കുകളും വനിതകൾക്കു മാത്രമായി പരിമിതപ്പെടുത്തണം. കറങ്ങിനടക്കാൻ ഉപയോഗിക്കുന്ന, സ്ത്രീകളുടെ പക്കലുള്ള കാറുകൾ പിൻവലിക്കുകയും മറ്റൊരു വിവാഹം കൂടി നടത്താൻ കുവൈത്തി വനിതകളുടെ ഭർത്താക്കന്മാർക്ക് വിവാഹമൂല്യം അനുവദിക്കുകയും വേണം. 
മുൻകരുതൽ, പ്രതിരോധ നടപടികൾ വനിതകൾ പാലിക്കാത്തതിനാൽ കുവൈത്തിൽ മന്ത്രിസഭ നിലംപൊത്തിയേക്കുമെന്നും നാസിർ അൽദുവൈല ട്വീറ്റ് ചെയ്തു. കുവൈത്തിൽ ഭാഗിക കർഫ്യൂ ബാധകമാക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നാളെ മുതൽ ഏപ്രിൽ എട്ടു വരെയാണ് വൈകീട്ട് അഞ്ചു മുതൽ രാവിലെ അഞ്ചു വരെ ഭാഗിക കർഫ്യൂ നിലവിലുണ്ടാവുക.
 

Latest News