റിയാദിൽ ഈജിപ്തുകാരൻ വെടിയേറ്റ് മരിച്ചു

റിയാദ് - റിയാദിൽ വെടിയേറ്റ് ഈജിപ്ത് സ്വദേശി കൊല്ലപ്പെട്ടു. അശ്‌രി മുഹമ്മദ് ഹസനാണ് കൊല്ലപ്പെട്ടത്. സഹോദര പുത്രൻ ഹുസൈന് പരിക്കേൽക്കുകയും ചെയ്തു. പച്ചക്കറി ലോഡ് നീക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനെ സൗദി പൗരനാണ് ഇരുവർക്കും നേരെ നിറയൊഴിച്ചത്. പരിക്കേറ്റ ഈജിപ്തുകാരന്റെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. ഇയാൾ റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Latest News