Sorry, you need to enable JavaScript to visit this website.

പണം കൊടുത്തു കോവിഡ് വാക്‌സിന്‍ വാങ്ങേണ്ടതില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്-കോവിഡ് വാക്‌സിന്‍ പണം കൊടുത്തു വാങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍. സുഹൃദ് രാജ്യങ്ങളായ ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. അതേസമയം സിനോഫാം, കാന്‍സിനോ ബയോ, ഓക്‌സഫഡിന്റെ ആസ്ട്രാസെനക, റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനുകള്‍ക്കായി പാക്കിസ്ഥാന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ വാങ്ങാനുള്ള പദ്ധതിയൊന്നും പാക്കിസ്ഥാന്‍ സര്‍ക്കാരിനില്ലെന്നും ആര്‍ജിത പ്രതിരോധ ശേഷിയിലൂടെയും മറ്റു രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കോവിഡ് വാക്‌സിനുകളെ ആശ്രയിച്ച് സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്‌റഫ് ഖവാജ പറഞ്ഞു.ചൈനയുടെ കാന്‍സിനോ വാക്‌സിന്റെ ഒറ്റ ഡോസിന് 13 ഡോളറാണ് വില. 
 

Latest News