Sorry, you need to enable JavaScript to visit this website.

ഭീഷണി വിലപ്പോവില്ല, ഇടതുമുന്നണി മാർച്ചിനോട് പ്രതികരിച്ച് കസ്റ്റംസ് കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം- ഒ​രു രാ​ഷ്ട്രി​യ പാ​ര്‍​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​കയാണെന്നും എ​ന്നാ​ല്‍ ഭീ​ഷ​ണി വി​ല​പ്പോ​വി​ല്ലെ​ന്നും ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​ര്‍.  മുഖ്യമന്ത്രിയേയും സർക്കാരിനേയും അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയതിനു പിന്നാലെയാണ് കമ്മീഷണറുടെ ഫേസ് ബുക്ക് പ്രതികരണം.

ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ചി​ന്റെ പോ​സ്റ്റ​ര്‍ പ​ങ്കു​വ​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കു​മെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി​യെ തു​ട​ർ​ന്ന് ക​സ്റ്റം​സ് ഇ​വ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്..

തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റം​സ്‌ മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലേ​ക്കാണ് എ​ല്‍​ഡി​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തിയത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ്‌ ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ എ​ല്‍​ഡി​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.‌

എ​ല്‍​ഡി​എ​ഫി​നെ രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന്‌ ബോ​ദ്ധ്യ​മാ​യ​പ്പോ​ഴാ​ണ്‌ മ്ലേഛ​മാ​യ ഈ ​നീ​ക്കം ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് താക്കീത് നല്‍കി ഇടതുമുന്നണി മാർച്ച്

Latest News