Sorry, you need to enable JavaScript to visit this website.

ഖാലിദ് ജമീൽ-കോച്ചിംഗ് വിസ്മയം

തുടർച്ചയായ തിരിച്ചടികളെ തുടർന്ന് ജനുവരിയിൽ ജെറാഡ് നൂസിനെ പുറത്താക്കിയാണ് അസിസ്റ്റന്റ് കോച്ചായിരുന്ന ഖാലിദ് ജമീലിന് നോർത്ഈസ്റ്റ് കോച്ചിംഗ് പദവി താൽക്കാലികമായി നൽകിയത്. ആത്മവിശ്വാസം നഷ്ടപ്പെട്ട കളിക്കാരെ എങ്ങനെ ഖാലിദ് കൈകാര്യം ചെയ്യുമെന്നും കളിക്കാരുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കുമോയെന്നും ശങ്കിച്ചവരായിരുന്നു ഏറെയും. ഒന്നര മാസം പിന്നിടുമ്പോൾ ഖാലിദാണ് ചിരിക്കുന്നത്. ഹൈലാന്റേഴ്‌സ് കഴിഞ്ഞ ഒമ്പത് മത്സരങ്ങൾ തോറ്റിട്ടില്ല. പുറത്താകലിന്റെ വക്കിൽ നിന്ന് അവർ ഐ.എസ്.എല്ലിന്റെ സെമിയിലെത്തി. ഈ കുതിപ്പിനിടെ അവർ തോൽപിച്ചത് ചില്ലറക്കാരെയായിരുന്നില്ല. ടൂർണമെന്റിലെ മികച്ച ടീമുകളായ എ.ടി.കെ മോഹൻബഗാനും മുംബൈ സിറ്റിയും നോർത്ഈസ്റ്റ് യുനൈറ്റഡിനു മുന്നിൽ മുട്ടുമടക്കി.

ഐ.എസ്.എല്ലിൽ നോർത്ഈസ്റ്റ് യുനൈറ്റഡിന്റെ കോച്ചെന്ന നിലയിൽ ഖാലിദ് ജമീൽ കൈവരിച്ച വിജയം അത്യസാധാരണമാണ്. ഇന്ത്യൻ കോച്ചുമാർ എത്ര മാത്രം പുരോഗതി പ്രാപിച്ചുവെന്നതിന്റെ സാക്ഷ്യപത്രമാണ് മുൻ ഇന്ത്യൻ താരം. തുടർച്ചയായ തിരിച്ചടികളെ തുടർന്ന് ജനുവരിയിൽ ജെറാഡ് നൂസിനെ പുറത്താക്കിയാണ് അസിസ്റ്റന്റ് കോച്ചായിരുന്ന ഖാലിദ് ജമീലിന് നോർത്ഈസ്റ്റ് കോച്ചിംഗ് പദവി താൽക്കാലികമായി നൽകിയത്. ആത്മവിശ്വാസം നഷ്ടപ്പെട്ട കളിക്കാരെ എങ്ങനെ ഖാലിദ് കൈകാര്യം ചെയ്യുമെന്നും കളിക്കാരുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കുമോയെന്നും ശങ്കിച്ചവരായിരുന്നു ഏറെയും. ഒന്നര മാസം പിന്നിടുമ്പോൾ ഖാലിദാണ് ചിരിക്കുന്നത്. ഹൈലാന്റേഴ്‌സ് കഴിഞ്ഞ ഒമ്പത് മത്സരങ്ങൾ തോറ്റിട്ടില്ല. പുറത്താകലിന്റെ വക്കിൽ നിന്ന് അവർ ഐ.എസ്.എല്ലിന്റെ സെമിയിലെത്തി. ഈ കുതിപ്പിനിടെ അവർ തോൽപിച്ചത് ചില്ലറക്കാരെയായിരുന്നില്ല. ടൂർണമെന്റിലെ മികച്ച ടീമുകളായ എ.ടി.കെ മോഹൻബഗാനും മുംബൈ സിറ്റിയും നോർത്ഈസ്റ്റ് യുനൈറ്റഡിനു മുന്നിൽ മുട്ടുമടക്കി.

ചോ: ഏഴ് കളികളിൽ വിജയിക്കാതിരുന്ന ടീമിനെയാണ് ഏറ്റെടുത്തത്. ചുമതലയേറ്റെടുത്ത ശേഷം എന്താണ് കളിക്കാരോട് പറഞ്ഞത്?
ഉ: സ്വാഭാവികമായി കളിക്കുക. പിഴവ് സംഭവിച്ചാൽ ഭയപ്പെടേണ്ട. കളിക്കാർ കഠിനാധ്വാനം ചെയ്തതിനാലാണ് ഞങ്ങൾ ആഗ്രഹിച്ച ഫലം നേടിയെടുക്കാനായത്. ഗോളി സുഭാശിഷ് റോയ് മുതൽ ഫോർവേഡ് വി.പി. സുഹൈർ വരെയുള്ളവർ തങ്ങളുടെ ദൗത്യം ഭംഗിയാക്കി. പരിക്കേറ്റവരുടെ ദൗത്യം പകരം വന്നവർ ഏറ്റെടുത്തു. പരിക്കേറ്റു പുറത്തു പോയവർ സ്ഥാനം നേടിയെടുക്കാൻ മത്സരിച്ചു. 

ചോ: താൽക്കാലിക കോച്ചായി നിയമിക്കുമ്പോൾ ടീം മാനേജ്‌മെന്റ് എന്താണ് ആവശ്യപ്പെട്ടത്?
ഉ: ടീം മാനേജ്‌മെന്റിന്റെ വിശ്വാസവും കളിക്കാരുടെ നിലവാരവും ടീമിനെ സഹായിച്ചു. ഗോവയിൽ ജൈവ കവചത്തിൽ കഴിഞ്ഞത് കളിക്കാർ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി. അവർ പരിശീലനത്തിലും അല്ലാതെയും കൂടുതൽ ഇടപഴകി. അതിന്റെ ഫലം കളിക്കളത്തിൽ കണ്ടു. 

ചോ: ഖാലിദിന്റെ വിജയം ഇന്ത്യൻ കോച്ചുമാരെക്കുറിച്ച മനോഭാവം മാറ്റാൻ സഹായിക്കുമോ? കാർലെസ് ക്വാദ്‌റാത് (ബംഗളൂരു എഫ്.സി), കിബു വികൂന (കേരളാ ബ്ലാസ്റ്റേഴ്‌സ്) എന്നീ വിദേശ കോച്ചുമാർ ഈ സീസണിൽ പാതിവഴിയിൽ ഒഴിവാക്കപ്പെട്ടിരുന്നു. 
ഉ: ഇന്ത്യൻ കോച്ചുമാർക്ക് അവസരം കിട്ടുമോയെന്നത് ക്ലബ് മാനേജ്‌മെന്റുകൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനനുസരിച്ചിരിക്കും. എന്റെ കാര്യത്തിൽ കോച്ചിംഗ് സന്തോഷകരമായ അനുഭവമാണ്. കഴിവ് തെളിയിക്കാൻ സാധിച്ചതിൽ സന്തുഷ്ടനാണ്. എന്നാൽ ടീമിന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും കളിക്കാർക്കാണ്. 

ചോ: കഴിഞ്ഞ സീസണിൽ സെർജിയൊ ലൊബേര എഫ്.സി ഗോവ വിട്ട ശേഷം ക്ലിഫോഡ് മിരാൻഡ ഇടക്കാല കോച്ചായി വന്നിരുന്നു. ഇന്ത്യൻ കോച്ചുമാരുടെ സമയമായോ?
ഉ: തീർച്ചയായും. വിദേശികളെ പോലെ തന്നെ ഇന്ത്യൻ കോച്ചുമാരും കഴിവുറ്റവരാണ്. ടീം മാനേജ്‌മെന്റ് മതിയായ പിന്തുണ നൽകിയാൽ ഫലം സാധ്യമാണ്.

ചോ: ഐസ്വാൾ എഫ്.സിയെ 2016-17 ൽ അപ്രതീക്ഷിതമായി ഐ-ലീഗ് കിരീടത്തിലേക്ക് നയിച്ചാണ് ഖാലിദ് ജമീൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ആക്രമണ ഫുട്‌ബോളിലൂടെയാണ് നോർത്ഈസ്റ്റിന്റെ ഗതിയും മാറ്റിമറിച്ചത്. ഫലങ്ങൾ പ്രധാനമാണെന്നിരിക്കേ എങ്ങനെ ഈ ശൈലിയിൽ ഉറച്ചുനിൽക്കാനായി?
ഉ: എപ്പോഴും ആക്രമിക്കുകയല്ല ഞങ്ങൾ ചെയ്തത്. സാഹചര്യവും എതിരാളികൾക്കുമനുസരിച്ചാണ് തന്ത്രങ്ങൾ സ്വീകരിച്ചത്. ഓരോ മത്സരവും വ്യത്യസ്തമാണ്. തുടക്കത്തിൽ തന്നെ ഗോളടിക്കുന്ന മത്സരത്തിലും രണ്ടാം പകുതിയിൽ ഗോളടിച്ച കളിയിലും വ്യത്യസ്തമായാണ് ഞങ്ങൾ കളിച്ചത്. ജാംഷഡ്പൂർ എഫ്.സിക്കെതിരെ തുടക്കത്തിൽ തന്നെ രണ്ടു ഗോൾ ലീഡ് നേടാനായി. ലീഡ് സംരക്ഷിക്കാനും പ്രത്യാക്രമണം നടത്താനുമായിരുന്നു പിന്നീട് ശ്രമിച്ചത്. 

ഉ: ഈ സീസണിനിടെ നാലു ടീമുകൾ കോച്ചുമാരെ മാറ്റി. എപ്പോഴും സ്ഥലം വിടാൻ തയാറായി നിൽക്കേണ്ടതുണ്ടോ കോച്ചുമാർ?
കോച്ചിംഗ് ബുദ്ധിമുട്ടുള്ള പണിയാണ്. എപ്പോഴും ജാഗ്രത വേണം. ഫലങ്ങൾ പ്രധാനമാണ്. 

ചോ: ഐ.എസ്.എല്ലിലും ഐ-ലീഗിലും കോച്ചിംഗ് രീതി വ്യത്യസ്തമാണോ
ഉ: രണ്ട് ടൂർണമെന്റുകളിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഐ.എസ്.എല്ലിലെ വിദേശ കളിക്കാർ ഗുണനിലവാരമുള്ളവരാണ്. കോച്ചുമാരും അങ്ങനെ തന്നെ. ഐ-ലീഗ് നേരത്തെ ഇങ്ങനെയായിരുന്നു. എന്നാൽ പ്രമുഖ കളിക്കാരും കോച്ചുമാരും ഐ.എസ്.എല്ലിലേക്ക് ചേക്കേറി. ഐ.എസ്.എല്ലിൽ കൂടുതൽ പ്രതീക്ഷകളുണ്ട്, വെല്ലുവിളിയുമേറെയാണ്. 

ചോ: ഈസ്റ്റ് ബംഗാളിലെ കോച്ചിംഗ് കാലം ആസ്വദിക്കാനായിട്ടില്ലെന്ന് താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട്.
ഉ: കോച്ചിന് നന്നായി ജോലി ചെയ്യാൻ സ്വാതന്ത്ര്യം അനിവാര്യമാണ്. കോച്ചിന് നിയന്ത്രണങ്ങളുണ്ടാവുമ്പോൾ എങ്ങനെ ആ സാഹചര്യം നേരിടണമെന്ന് അറിയേണ്ടതും പ്രധാനമാണ്.

ചോ: ഈ സീസണിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഐ.എസ്.എല്ലിൽ രണ്ടറ്റങ്ങളിലാണ്. 
ഉ: മറ്റു ടീമുകളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. 

ചോ: താങ്കൾ നേരത്തെ ഈസ്റ്റ്ബംഗാളിന്റെയും മോഹൻബഗാന്റെയും കോച്ചായിരുന്നതിനാലാണ് ഈ ചോദ്യം. ഈസ്റ്റ്ബംഗാൾ കോച്ച് റോബി ഫൗളർ ഐ.എസ്.എല്ലിൽ പുതുമുഖമാണ്. എ.ടി.കെ കോച്ച് ആന്റോണിയൊ ഹബാസ് പരിചയ സമ്പന്നനും.
ഉ: രണ്ടും നല്ല ടീമാണ്. രണ്ടു കോച്ചുമാരും പരിചയ സമ്പന്നരും. ഒരു ടീം ഇത്തവണ താളം കണ്ടില്ലെന്നേയുള്ളൂ. 

ചോ: ഐസ്വാൾ എഫ്.സിയുമായും നോർത്ഈസ്റ്റ് യുനൈറ്റഡുമായും പ്രവർത്തിച്ചതിൽനിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കളിക്കാരെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഉ: പരിശീലനത്തിലും കളിയിലും അവരുടെ അർപ്പണം നൂറ് ശതമാനമാണ്. അവർ ശ്രദ്ധയോടെ കേൾക്കും. കോച്ചിന്റെ പദ്ധതി നൂറു ശതമാനം നടപ്പാക്കാൻ ശ്രമിക്കും. അവർക്ക് വിജയ ദാഹമുണ്ട്, അടിച്ചു പഴുപ്പിക്കേണ്ട കാര്യമില്ല, ദേശീയ ടീമിലെത്താനുള്ള സാധ്യതകളെക്കുറിച്ച് അവർക്കറിയാം. 

Latest News