Sorry, you need to enable JavaScript to visit this website.

സൗദി വിമാനവിലക്ക്; ഔദ്യോഗിക വിശദീകരണം എത്തിയില്ല

ജിദ്ദ - കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി ഒരു മാസം മുമ്പ് സൗദി അറേബ്യ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ചില രാജ്യങ്ങളിൽനിന്നുള്ള വിമാന വിലക്ക് സംബന്ധിച്ച കാര്യത്തിൽ വിശദീകരണം എത്തിയില്ല. ഹോട്ടലുകൾ, സിനിമാശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവക്ക് ഏർപ്പെടുത്തിയ വിലക്കിനൊപ്പം ദുബായ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏതാനും നിമിഷം മുമ്പ് സൗദിയുടെ ഔദ്യോഗിക പ്രസ് ഏജൻസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിമാന വിലക്ക് സംബന്ധിച്ച വിശദീകരണമില്ല. വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമ്പോൾ നിശ്ചിത സമയം കൃത്യമായി പറഞ്ഞിരുന്നില്ല.  എന്നാൽ ഹോട്ടലുകൾക്കും മറ്റുമുള്ള നിയന്ത്രണങ്ങൾക്ക് ആദ്യം പത്തു ദിവസവും പിന്നീട് ഇരുപത് ദിവസവുമായിരുന്നു. ഇതാണ് നിയന്ത്രണവിധേയമായി എടുത്തു കളയുന്നത്. അടുത്ത ഞായറാഴ്ച മുതൽ വിലക്ക് നീക്കുമ്പോൾ വിമാനങ്ങൾക്ക് വരാനാകുമോ എന്നത് സംബന്ധിച്ച് ആകാംക്ഷ നിലനിൽക്കുന്നുണ്ട്. ഇന്നത്തെ അറിയിപ്പ് അവസാനിച്ചുവെന്ന് സൗദി വാർത്ത ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്. വിമാന വിലക്ക് നീക്കുമോ എന്ന് നിരവധി പേർ ട്വീറ്റ് ചെയ്യുന്നുണ്ട്. 
ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വിവാഹം, ഹോട്ടലുകൾ, സിനിമാശാല, വിനോദ കേന്ദ്രങ്ങൾ എന്നിവക്ക് ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ഇരുപത് പേരെ മാത്രമേ അനുവദിക്കൂ.ഇതിന് പുറമെ, കോവിഡ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് അറിയിപ്പിലുണ്ട്. ഒരുതരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ലെന്ന് വിവിധ മന്ത്രാലയങ്ങൾ വ്യക്തമാക്കി. 
 

Latest News