Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗിനെതിരായ കോൺഗ്രസ്  പരാമര്‍ശം; കൊല്ലത്ത് വിവാദം

കൊല്ലം- സീറ്റു നിർണയ വിഷയത്തിൽ മുസ്‌ലിം ലീഗിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തെച്ചൊല്ലി കൊല്ലത്ത് പുകച്ചിൽ. ഐക്യജനാധിപത്യ മുന്നണി ഏറ്റവും കെട്ടുറപ്പോടും ഐക്യത്തോടും കൂടി പോകേണ്ട സാഹചര്യത്തിൽ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ തെരുവുകളിൽ നടത്തുന്ന മുന്നണിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാൻ അടിയന്തരമായി തയാറാകണമെന്ന് മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം അഭിപ്രായപ്പെട്ടു. അത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം നടപടികൾ സ്വീകരിക്കണം. മുന്നണി മര്യാദയുടെ പേരിൽ മിതത്വം പാലിക്കാൻ ലീഗ് ശ്രമിക്കുന്നത് പാർട്ടിയുടെ ദൗർബല്യമായി ആരും കാണേണ്ടതില്ല. മുന്നണിക്ക് വേണ്ടി ഭൂമിയോളം ക്ഷമിക്കുന്ന നിലപാടാണ് എന്നും ലീഗ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. സമന്വയത്തിന്റേയും സഹവർത്തിത്വത്തിന്റേയും പാതയിലൂടെ ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുവാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ലീഗ് പാർട്ടിയെയും അതിന്റെ നേതാക്കന്മാരെയും ഈ ജില്ലയിൽ നിരന്തരമായി ആക്ഷേപിച്ച് കൊണ്ട് ചിലയാളുകൾ പൊതു പ്രകടനങ്ങൾ പോലും നടത്തിയിട്ടും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News