Sorry, you need to enable JavaScript to visit this website.

ലീഗിന്റെ സൗഹൃദ സന്ദേശ യാത്ര ഇന്ന്  സമാപിക്കും; മനീഷ് തിവാരി മുഖ്യാതിഥി

സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ യാത്രയ്ക്ക് നിലമ്പൂർ  എടക്കരയിൽ നൽകിയ സ്വീകരണം.

മലപ്പുറം- മാനവിക ഐക്യത്തിന്റെ സന്ദേശം വിളംബരം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ സൗഹൃദ സന്ദേശ യാത്ര ഇന്ന് പെരിന്തൽമണ്ണയിൽ സമാപിക്കും. മുൻ കേന്ദ്രമന്ത്രിയും പഞ്ചാബ് എം.പിയുമായ മനീഷ് തിവാരി മുഖ്യാതിഥിയായി പങ്കെടുക്കും.
ജില്ലയുടെ അതിർത്തിയായ ചങ്ങരംകുളത്തു നിന്നും ആരംഭിച്ച് 16 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് ഇന്ന് പെരിന്തൽമണ്ണയിൽ സമാപിക്കുന്നത്. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലുക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ പങ്കെടുക്കും. 


ഇന്നലെ യാത്രക്ക് മലയോര മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. എടക്കരയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. സി.എച്ച് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കരുളായിയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. പി.എം സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കാളികാവിൽ മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കെ. ഫസലുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം തുവ്വൂരിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കളത്തിൽ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു.


ജാഥ വൈസ് ക്യാപ്റ്റൻ അഡ്വ. യു.എ.ലത്തീഫ്, ജാഥ ഡയറക്ടർ ഇസ്മായിൽ മുത്തേടം, ചീഫ് കോ-ഓർഡിനേറ്റർ ഉമ്മർ അറക്കൽ കോ-ഓർഡിനേറ്റർ സലീം കുരുവമ്പലം, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ സി.മുഹമ്മദലി, എം.എ ഖാദർ, എം.കെ ബാവ, പി.കെ.സി. അബ്ദുറഹിമാൻ, കെ.എം.ഗഫൂർ, നൗഷാദ് മണ്ണിശ്ശേരി നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിലായി ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത്, എ.പി അനിൽകുമാർ എം.എൽ.എ, അഡ്വ. എം.റഹ്മത്തുല്ല, എ.പി ഉണ്ണികൃഷ്ണൻ, അഡ്വ. വി.കെ ഫൈസൽ ബാബു, അബ്ദുറഹിമാൻ രണ്ടത്താണി, സിദ്ധീഖലി രാങ്ങാട്ടൂർ, ടി.പി അഷ്റഫലി, പി.കെ നവാസ്, അഡ്വ. പി.മനാഫ് അരീക്കോട്, ശരീഫ് കുറ്റൂർ, മുസ്തഫ അബ്ദുൽ ലത്തീഫ്, കബീർ മുതുപറമ്പ്, വി.എ വഹാബ്, വി.എ.കെ തങ്ങൾ, വല്ലാഞ്ചിറ മജീദ്, കെ.പി ജൽസീമിയ, അൻവർ മുള്ളമ്പാറ, കെ.ടി അഷ്റഫ്, നിസാജ് എടപ്പറ്റ, വി.കെ.എം ഷാഫി, ടി.വി അബ്ദുറഹിമാൻ, ടി.പി ഹാരിസ്, ബാവ വിസപ്പടി, ഗുലാംഹസൻ ആലംഗീർ, യൂസുഫ് വല്ലാഞ്ചിറ പ്രസംഗിച്ചു.

 

 

Latest News