Sorry, you need to enable JavaScript to visit this website.

കർണാടക അയയുന്നു; അതിർത്തികൾ  പൂട്ടിയ നിലപാട് തിരുത്താമെന്ന് സർക്കാർ 

കാസർകോട് - കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് കടക്കാൻ കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് നിർബന്ധമാക്കി അതിർത്തികൾ അടച്ച നടപടി പുനഃപരിശോധിക്കാനും തിരുത്താനും തയാറാണെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെഅറിയിച്ചു. 
ഫെബ്രുവരി 16 ലെ ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് അഡ്വ.സുബ്ബയ്യ റൈ സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കർണാടക സർക്കാർപുതിയ നിലപാട് സ്വീകരിച്ചത്. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കർണാടക സർക്കാരിന് മാർച്ച് ഒമ്പത് വരെ സമയം അനുവദിച്ചതായി അഡ്വ.സുബ്ബയ്യ റൈ പറഞ്ഞു. അന്തർ സംസ്ഥാന പാതകൾ അടച്ചിടാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് നേരത്തെ ഹൈ്േകാടതി ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് വെള്ളിയാഴ്ച വാദം കേട്ടത്. 


ചെക്‌പോസ്റ്റുകളിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കിക്കൂടേയെന്ന് ഹൈക്കോടതി കർണാടക സർക്കാരിനോട്ആരാഞ്ഞു. മറുപടിയായി നിയന്ത്രണത്തിൽ ഇളവ് വരുത്താമെന്ന് അഡ്വക്കറ്റ് ജനറൽ അറിയിക്കുകയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.25 ന് കേസ് പരിഗണിച്ചപ്പോൾ ഇന്ത്യൻ ഭരണഘടനാ അനുശാസിക്കുന്ന പൗരാവകാശങ്ങളുടെ ലംഘനമാണ് അതിർത്തി അടച്ച നടപടിയെന്ന് സുബ്ബയ്യ റൈ വാദിച്ചിരുന്നു. 
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അൺലോക് നിയമങ്ങൾ നിലനിൽക്കെ ഒരു ജില്ലാ ഭരണകൂടം ഇതിനെതിരായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു. 


തുടർന്ന് വിശദീകരണം നൽകാൻ കർണാടക സർക്കാറിന് മാർച്ച് അഞ്ച് വരെ സമയം നൽകുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സർക്കാർ നിലപാട് മാറ്റുകയായിരുന്നു. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാൽ കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ.വി രാജേന്ദ്ര ഉത്തരവിറക്കിക്കിയിരുന്നു. ചെക്ക്‌പോസ്റ്റ് കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്നിർബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിർത്തിയിൽ നടന്നത്.


 

Latest News